കൊച്ചിയില്‍ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; മൂന്ന് വയസുകാരി മകൾക്ക് കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ …

Written by Web Desk1

Published on:

കൊച്ചിയില്‍ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; മൂന്ന് വയസുകാരി മകൾക്ക് കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ …കൊച്ചി (Kochi) : എറണാകുളം മുളവുകാട് യുവതിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ധരണി ഹൗസില്‍ ധനിക പ്രഭാകര്‍ എന്ന മുപ്പതുകാരിയെയാണ് ഇന്ന് രാവിലെ 9.15 ഓടെ കിടപ്പു മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടൊപ്പം ഇവരുടെ 3 വയസുള്ള കുട്ടി ഇവാൻഷ്യയെയും കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി.ഇവരുടെ ഭർത്താവ് രാമകൃഷ്ണനാണ് ആണ് ധനികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കെറ്റ കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബവഴക്കിനെ തുടർന്നുള്ള അത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുളവ്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി നസ്രത്ത് സ്വദേശിയാണ് യുവതി. പോസ്റ്റ്‌മോർട്ട നടപടികൾക്ക്‌ ശേഷം ബോഡി നാളെ ബന്ധുക്കൾക്ക്‌ വിട്ട് നൽകും.

See also  കൊച്ചിയിലെ ഹോട്ടലിൽ സ്വർണചാള? ഒരു മത്തിവറുത്തതിന് 4060 രൂപ ….

Related News

Related News

Leave a Comment