Thursday, April 10, 2025

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം മകൾ വീണയെ ഏൽപ്പിക്കണം, പരിഹാസവുമായി പിവി അൻവർ

Must read

- Advertisement -

മുഖ്യമന്ത്രിക്ക് നേരെയുളള ആരോപണങ്ങള്‍ കടുപ്പിച്ച് പിവി അന്‍വര്‍ എംഎല്‍എ. മകള്‍ വീണയേയൊ മന്ത്രി മുഹമ്മദ് റിയാസിനേയോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ച് കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബീഹാറില്‍ ലാലു പ്രസാദ് യാദവ് രാജിവക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യക്കാണ് നല്‍കിയത്. ആ മാതൃക കേരളത്തിലും പിന്‍തുടരണം. വീണക്ക് വിദ്യാഭ്യാസമുളളതു കൊണ്ട് നന്നായി ഭരിക്കാന്‍ കഴിയും. ബാക്കി പാര്‍ട്ടിയും നോക്കിക്കോളും. അങ്ങനെയെങ്കിലും കേരളത്തെ രക്ഷിക്കണമെന്നും പരിഹാസ രൂപേണ അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പി ശശിയേയും എഡിജിപി എംആര്‍ അജിത്കുമാറിനേയും ഭയമാണ്. എന്നാല്‍ സിപിഎം ആരെയാണ് ഭയക്കുന്നത്. മുഖ്യമന്ത്രിയെ ആണോ നേതൃത്വം ഭയക്കുന്നതെന്ന് വ്യക്തമാക്കണം. ഈ പോക്ക് ബംഗാളിലേയും ത്രിപുരയിലേയും മാതൃകയിലേക്കാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എല്ലാം ബോധ്യമായിട്ടുണ്ട്. മനസിലാകാത്തത് നേതൃത്വത്തിന് മാത്രമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

See also  കാലിഫോർണിയയിലെ വാഹനാപകടത്തിൽ നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article