ലോറി ഉടമ മനാഫിന്റെ യൂട്യൂബ് ചാനൽ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിലേക്ക്‌

Written by Taniniram

Published on:

ലോറി ഉടമ മനാഫിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ വര്‍ധന. അര്‍ജുന്റെ കുടുംബത്തിന്റെ വൈകാരികത സ്വന്തം യൂട്യൂബ് (Lorry udama manaf youtube) ചാനലിലൂടെ മനാഫ് മാര്‍ക്കറ്റ് ചെയ്യുന്നൂവെന്നായിരുന്നു അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം.

മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് സോഷ്യല്‍ മീഡിയിലെ പ്രതികരണങ്ങള്‍.ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. മനാഫിന്റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിനുശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു. അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്പോള്‍ സമാധാനമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. 13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല.

ഇപ്പോള്‍ 1.61 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ (Lorry udama manaf youtube) എന്ന യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍നിന്ന് ഒരുലക്ഷം കടന്നത്.

See also  കൺവിൻസിങ് സ്റ്റാർ ഗൂഗിൾ പേ ,ലഡുകച്ചവടം നടത്തി ക്യാഷ്ബാക്ക് തരാതെ കടന്നുകളഞ്ഞു

Related News

Related News

Leave a Comment