Friday, April 4, 2025

പത്രങ്ങളിൽ സിദ്ദിഖിന്റെ ചിത്രം പ്രസിദ്ധീകരിക്കും; മറ്റു സംസ്ഥാനങ്ങളിലേക്കും വല വിരിച്ച് പൊലീസ്…

Must read

- Advertisement -

ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനെതിരെ തിരച്ചിൽ ശക്തമാക്കാനൊരുങ്ങി പോലീസ്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകി. സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണ സംഘത്തിന്റെ ഫോൺ നമ്പറും തമിഴ്നാട് കർണാടക പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനായി ഇന്നലെ തന്നെ കൈമാറി.

മറ്റ് സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാർക്കും ഇത് സംബന്ധിച്ച് അഭ്യർത്ഥനയുമായി ഇ-മെയിൽ അയച്ചു. സിദ്ദിഖ് മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ എത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കുന്നതിനായിഫോൺ നമ്പറും നൽകിയിട്ടുണ്ട്. സിദ്ദിഖിനെ തേടി ചെന്നൈയിലും ബാംഗ്ലൂരിലും പ്രത്യേക അന്വേഷണം ഏർപ്പെടുത്തി എന്നും പോലീസ് അറിയിച്ചതായി മനോരമ റിപ്പോർട്ട്.

കഴിഞ്ഞ 2 ദിവസമായി സിദ്ദിഖിനായുള്ള അന്വേഷണം നടക്കുകയാണ്. യുവ നടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് നടൻ ഒലിവിൽ പോയത്. എന്നാൽ ഇതുവരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല.2016 ജനുവരിയിൽ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടി സിദ്ദിഖിനെതിരായ പരാതിയിൽ ആരോപിക്കുന്നത്. ബലാൽ സംഘത്തിന് പുറമെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും നടനെതിരെ ചുമത്തിയിട്ടുണ്ട്.

See also  ഭർതൃവീട്ടുകാരുടെ തടവിൽ 16 വർഷം; അസ്ഥികൂടം പോലെ ശരീരം, പോലീസ് രക്ഷപെടുത്തിയതിന് പിന്നാലെ 40 കാരിയ്‌ക്ക് ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article