ശരിയായ അന്വേഷണം നടത്താതെ പ്രതിയാക്കി എന്ന് വാദം; സുപ്രീംകോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി സിദ്ദിഖ്. അഡ്വ. മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരാകും

Written by Taniniram

Published on:

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സിദ്ദിഖിനായി സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. ജാമ്യഹര്‍ജിയിലെ സിദ്ദിഖിന്റെ വാദങ്ങള്‍ ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടു.
കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തില്‍ വ്യക്തമായ തെളിവു ശേഖരിക്കാതെയാണ് കേസെടുത്തത് എന്നുമാണ് വാദം. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
താരസംഘടനയായ അമ്മയും WCC യും തമ്മിലുളള പോരിന്റെ ഇരയാണ് താനെന്നും സിദ്ദിഖ് ജാമ്യഹര്‍ജിയില്‍ വാദിക്കുന്നു.

Leave a Comment