മലയാളികളുടെ താരാട്ട് പാട്ട് ഉണ്ണിവാവോ ഇന്ത്യ മുഴുവൻ ഹിറ്റ്‌ , ഉണ്ണി വാവാവോ കേൾ ക്കാതെ ഉറങ്ങാത്ത ആലിയഭട്ടിന്റെയും രൺബീറിന്റെയും മകൾ റാഹ | UNNI VAVA SONG

Written by Taniniram

Published on:

ടെലിവിഷന്‍ ഷോയില്‍ ആലിയഭട്ട് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരാട്ടുപാട്ടായ ഉണ്ണി വാവാവോ (UNNI VAVA SONG) ആണ് കാലങ്ങള്‍ക്കിപ്പുറം സമൂഹമാധ്യമത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ട്രെന്‍ഡിങ്ങാകുന്നത്.അതിന് കാരണമായതാകട്ടെ ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര്‍ ദമ്പതികളുടെ കുഞ്ഞായ റാഹയും.ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ആലിയ ഭട്ട് മകള്‍ക്ക് ഈ പാട്ടിനോടുള്ള പ്രിയവും ഈ പാട്ട് കേള്‍ക്കാതെ ഉറങ്ങാത്തതിനാല്‍ രണ്‍ബിര്‍ മലയാളം പാട്ട് പഠിച്ചുവെന്നും വെളിപ്പെടുത്തിയത്.
ആലിയയുടെ വിഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ഉണ്ണിവാവവോ തിരഞ്ഞ് യുട്യബിലെത്തിത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആ വിഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും ആലിയയുടെ അഭിമുഖം കണ്ട് വീണ്ടും കേള്‍ക്കാന്‍ വന്നു എന്നാണ്.മലയാളത്തിലെ താരാട്ടിനെ വീണ്ടും വൈറലാക്കിയത് കുഞ്ഞ് റാഹയ്ക്ക് നന്ദിയെന്നും നിരവധിപേര്‍ കുറിക്കുന്നുണ്ട്.പാട്ടിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടായത്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ആരാണ് കുട്ടിയെ ഈ പാട്ട് പഠിപ്പിച്ചത് എന്ന ചോദ്യമായിരുന്നു അഭിമുഖം പുറത്തെത്തിയത് മുതല്‍ സോഷ്യല്‍ മീഡിയ അന്വേഷിച്ചിരുന്നത്.ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചതും പരിചരിക്കാനെത്തിയ നഴ്‌സാണെന്ന് പറഞ്ഞെങ്കിലും ആരാണെന്ന് അവര്‍ സ്വകാര്യതയെ മാനിച്ച് വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ റാഹയെ താരാട്ട് പഠിപ്പിച്ച മലയാളി നഴ്‌സിനെ കണ്ടെത്തിയിട്ടുണ്ട്.താരദമ്പതികളുടെ കുഞ്ഞിനെ പരിചരിക്കുന്ന മലയാളി നഴ്സ് സുമ നായരാണ് ദമ്പതിമാര്‍ക്ക് പാട്ട് പഠിപ്പിച്ചുകൊടുത്തത്.

Leave a Comment