പൊതുവേദിയിൽ ഗായിക ഷാക്കിറയോട് ആരാധകന്റെ മോശം പെരുമാറ്റം, വസ്ത്രത്തിന്റെ അടിയിൽ ; കാമറ കൊണ്ടുവന്ന് നഗ്നത പകർത്താൻ ശ്രമം

Written by Taniniram

Published on:

പൊതുവേദിയില്‍ ഗായിക ഷാക്കിറയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. വേദിയില്‍ പാട്ട് പാടികൊണ്ട് നില്‍ക്കെ മുന്‍നിരയിലുണ്ടായിരുന്ന ഒരാള്‍ കാമറ ഷാക്കിറയുടെ വസ്ത്രത്തിന്‍റെ തൊട്ടുതാഴെ കൊണ്ടുവന്നു. ഇതോടെ പാട്ട് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സം​ഗീത പരിപാടി പാതിയിൽ നിർത്തി ഗായിക ഷക്കീറ. ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവർ നൃത്തം തുടർന്നു. എന്നാൽ അയാൾ വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ​ഗായിക പ്രകടനം പാതിയിൽ നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.

ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം. സോൾട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നിലായി നിന്ന് നൃത്തം ചെയ്യവേയാണ് ഒരാള്‍ തന്‍റെ വസ്ത്രത്തിന്‍റെ അടിയിലേക്ക് കാമറ ഫോക്കസ് ചെയ്യുന്നത് ഗായികശ്രദ്ധിച്ചത്. ഇത് കണ്ടയുടനെ തന്നെ അയാളോട് അങ്ങനെ ചെയ്യരുതെന്ന് ഷക്കീറ താക്കീത് നല്‍കുന്നുണ്ട്. എന്താണ് ചെയ്യുന്നത്, അത് പാടില്ല എന്ന് കൈകള്‍ കൊണ്ട് ആദ്യം ആഗ്യം കാണിച്ചു. വേദിയില്‍ തുടര്‍ന്ന ഷാക്കിറയ്ക്കു നേരെ അയാള്‍ ക്യാമറയുമായി അടുത്തതോടെ വേദിവിടുകയായിരുന്നു അവര്‍.

Related News

Related News

Leave a Comment