ആധാർ അപ്‌ഡേറ്റ്‌: സൗജന്യസേവനം ഡിസംബർ 14 വരെ നീട്ടി, ആധാർ കാർഡുകൾ അപ്‌ഡേറ്റ്‌ ചെയ്യുന്നതിങ്ങനെ

Written by Taniniram

Published on:

ആധാര്‍ കാര്‍ഡ്‌ സൗജന്യമായി അപ്‌ഡേറ്റ്‌ ചെയ്യാനുള്ള സൗകര്യം ഡിസംബര്‍ 14 വരെ നീട്ടി. ഇതിനായി നേരത്തെ നല്‍കിയ സമയപരിധി ഇന്നലെയാണ്‌ അവസാനിച്ചത്‌. തുടര്‍ന്ന്‌ മൈ ആധാര്‍ പോര്‍ട്ടലില്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ ഫീസ്‌ നല്‍കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്‌. ഇൗ വര്‍ഷം ഡിസംബര്‍ 14 വരെ സൗജന്യസേവനം തുടരുമെന്നു യുണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ (യു.ഐ.ഡി.എ.ഐ) അറിയിക്കുകയായിരുന്നു.
സൗജന്യ സേവനം മൈആധാര്‍ പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ.
ആധാര്‍ നമ്പര്‍ ഉടമകള്‍ കുറഞ്ഞത്‌ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാറിലെ രേഖകള്‍ അപ്‌ഡേറ്റ്‌ ചെയ്യണമെന്നാണു നിര്‍ദേശം. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയോ ഏതെങ്കിലും ആധാര്‍ എന്‍റോള്‍മെന്റ്‌ സെന്റര്‍ വഴിയോ ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിക്കാം. വിലാസം മാറ്റുകയാണെങ്കില്‍ അതും പുതുക്കേണ്ടിവരും.
ആധാര്‍ കാര്‍ഡുകള്‍ അപ്‌ഡേറ്റ്‌ ചെയ്യുന്നതിങ്ങനെ
1. myaadhaar.uidaigov.in-n എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ആധാര്‍ നമ്പര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാനാകും. നമ്പര്‍ നല്‍കിയാല്‍ ആധാര്‍ കാര്‍ഡില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഫോണ്‍ നമ്പരിലേക്കു ഒ.ടി.പി. ലഭിക്കും. ഒ.ടി.പി. നല്‍കി ലോഗിന്‍ ചെയ്യാനാകും.
2: ആധാര്‍ പ്ര?ഫൈലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഐഡന്റിറ്റിയും വിലാസവും പരിശോധിക്കുക.
3: മുകളില്‍ പറഞ്ഞ വിശദാംശങ്ങള്‍ ശരിയാണെന്ന്‌ ഞാന്‍ സ്‌ഥിരീകരിക്കുന്നു എന്ന ഓപ്‌ഷനില്‍ ക്ലിക്കുചെയ്യുക.
4: ഡ്രോപ്പ്‌ഡൗണ്‍ മെനുവില്‍നിന്ന്‌ നിങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഐഡന്റിറ്റി, വിലാസ പരിശോധനയ്‌ക്കുള്ള രേഖകള്‍ തെരഞ്ഞെടുക്കുക.
5: തെരഞ്ഞെടുത്ത രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുക.
6. വിവരങ്ങള്‍ അവലോകനം ചെയ്‌ത്‌ നിങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ്‌ ചെയ്യാന്‍ സമര്‍പ്പിക്കുക.

See also  ഉത്രാടപ്പാച്ചിലിൽ മലയാളികൾ , നാളെ തിരുവോണം

Related News

Related News

Leave a Comment