ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

Written by Taniniram

Published on:

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി (38)അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. സുസ്മി പി എസ് സഹോദരിയും (പൂഞ്ഞാർ ) സനൂപ് സഹോദരി ഭർത്താവ്. ശവസംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗ‌തീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും. 

See also  കെഎസ്ആര്‍ടിസിയില്‍ പിറന്ന കുഞ്ഞിന് പേരിട്ട് രക്ഷിതാക്കള്‍; സമ്മാനങ്ങളുമായി ആശുപത്രിയും

Leave a Comment