മുഖ്യമന്ത്രി ഡിജിപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി . ചർച്ചയിൽ എഡിജിപി മനോജ് എബ്രഹാമും

Written by Taniniram

Published on:

ആഭ്യന്തര വകുപ്പിലെ വിവാദങ്ങള്‍ക്കിടെ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബുമായി വീണ്ടും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ അനൗദ്യോഗികമായി അന്വേഷണം നടക്കുന്നതിനിടെയാണു നിര്‍ണായക നീക്കം.

ഡിജിപിയുടെ നേതൃത്വത്തിലാണ് അജിത് കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്.

See also  യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകൻ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യം

Related News

Related News

Leave a Comment