Saturday, April 12, 2025

പത്തനംതിട്ട മുൻ എസ്‌പി സുജിത് ദാസിനു സസ്പെൻഷൻ

Must read

- Advertisement -

പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു. വിവാദത്തെ തുടർന്നു സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്ത് സുജിത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി.

See also  എം.എം.ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ ;ടൗൺ ;ഹാളിൽ കൈയാങ്കളി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article