മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിംഗ് ലക്ഷ്യമാക്കിയുളള അതിവൈകാരിക റിപ്പോര്‍ട്ടിംഗ് പ്രേക്ഷകര്‍ മടുത്ത് തുടങ്ങിയെന്ന സൂചനയുമായി 35-ാം ആഴ്ചയിലെ ബാര്‍ക് റേറ്റിംഗ് പുറത്ത്. ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതെത്തിയെന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ന്യൂസ് ചാനലുകള്‍ വന്‍ പ്രേക്ഷക കുറവാണ് ഉണ്ടായിരിക്കുന്നത്. മിക്ക ചാനലുകള്‍ക്കും പോയിന്റ് നിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.റേറ്റിംഗില്‍ വന്‍ ഇടിവ് സംഭവിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലിനാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്‍ വെളിപ്പെടുത്തലുകള്‍ വന്ന ആഴ്ചയാണ് പ്രേക്ഷക കുറവുണ്ടായിരിക്കുന്നൂ എന്നത് ചാനലുകളെ ഞെട്ടിച്ചിരിക്കുകയാണ്. പാരമ്പര്യ മാധ്യമങ്ങളായ മനോരമയ്ക്കും (53) മാതൃഭൂമിയ്ക്കും (42) വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വാര്‍ത്തകള്‍ കൃത്യമായി അറിയാന്‍ പ്രേക്ഷകര്‍ യൂട്യൂബ് ചാനലുകളും ന്യൂസ് വെബ്‌സൈറ്റുകളുമാണ് കൂടുതല്‍ ആശ്രയിക്കുന്നൂവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബാര്‍ക് റേറ്റിംഗ് പോയിന്റ് അടിസ്ഥാനത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് – 109
ട്വന്റി ഫോര്‍ – 101
റിപ്പോര്‍ട്ടര്‍ ടിവി – 93
മനോരമ ന്യൂസ് – 53
മാതൃഭൂമി ന്യൂസ് – 42
ജനം ടിവി – 22
കൈരളി ന്യൂസ് – 20
ന്യൂസ് 18 കേരള – 17
മീഡിയ വണ്‍ – 14