പുതിയ ലുക്കിൽ നടി നിവേദ തോമസ്…

Written by Web Desk1

Published on:

മലയാളത്തിൽ ബാലതാരമായെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയയായ നടിയാണ് നിവേദ തോമസ്. ‘35 ചിന്നകഥ കാടു’ എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം.

സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കായി നിവേദ സാരിയില്‍ അതീവ സുന്ദരിയായെത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

നിവേദ തോമസിനെ കളിയാക്കുന്നവിധത്തിലുള്ള കമന്റുകളാണ് പ്രൊമോഷന്‍ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ പ്രത്യക്ഷപ്പെട്ടത്. തടി കൂടിയല്ലോ എന്ന തരത്തില്‍ ബോഡി ഷെയിമിങ് കമന്റുകളും അക്കൂട്ടത്തിലുണ്ട്.

തടി കൂടിയാലും ഇല്ലെങ്കിലും നിവേദയുടെ പുഞ്ചിരിയുടെ ഭംഗി അതുപോലെയുണ്ടെന്ന് കമന്റ് ചെയ്യുന്ന ആരാധകരുമുണ്ട്.

തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് ‘35 ചിന്നകഥ കാടു’ എന്ന ചിത്രത്തിലെ നായകന്‍. ഇതില്‍ രണ്ട് കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ അഭിനയിക്കുന്നത്. സരസ്വതി എന്ന പേരുള്ള ഈ കഥാപാത്രത്തിനായി നിവേദ തടി കൂട്ടിയതാണെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്.

ഈ വേഷം അവതരിപ്പിക്കുന്നതിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലാത്തതിൻ്റെ കാരണം നിവേദ വെളിപ്പെടുത്തി. ‘35-ചിന്ന കഥ കാടു ലളിതവും എന്നാൽ ആകർഷകവുമായ ഒരു കഥയാണ്. സരസ്വതി എന്ന വീട്ടമ്മയുടെ വേഷമാണ് ഞാൻ ചെയ്തത്. 22വയസുള്ള പെൺകുട്ടികളോട് പോലും സമൂഹം അവർ എപ്പോൾ വിവാഹം കഴിക്കുമെന്ന് ചോദിക്കുന്നു. എനിക്ക് ഇവ പരിചിതമാണ്, അതിനാൽ ഈ വേഷം ചെയ്യാൻ എനിക്ക് ഒരു പ്രശ്നവുമില്ല.’- നിവേദ പറഞ്ഞു.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായാണ് നിവേദ വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് മധ്യ വേനല്‍, പ്രണയം, ചാപ്പ കുരിശ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്താടാ സജിയാണ് മലയാളത്തില്‍ അവസനാമിറങ്ങിയ പുറത്തിറങ്ങിയ ചിത്രം. ഇതിനിടയില്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം സജീവമായി.

See also  മഞ്ഞുമ്മല്‍ ബോയ്സ് സഹസംവിധായകൻ അനില്‍ സേവ്യര്‍ അന്തരിച്ചു

Leave a Comment