നിവിൻ പോളിക്കെതിരെ ​ഗുരുതര വകുപ്പുകൾ; ബലാത്സംഗത്തിന് കേസ്…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : വിദേശത്ത് വച്ച് കൂട്ട ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ നിവിൻ പോളിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്.

ബലാത്സം​ഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് നിവിൻ പോളിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോതമം​ഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സം​ഗം എന്നീ ​ഗുരുതര വകുപ്പുകളാണ് ഇവ . കേസിൽ ആറ് പ്രതികളാണുള്ളത് .

നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമാതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

എന്നാല്‍, 4 മാസം മുമ്പ് യുവതി ഊന്നുകൽ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. വി​ദേശത്ത് വെച്ച് തന്നെ ഒരു കൂട്ടം ആളുകൾ കൂട്ടമായി മർദ്ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. പൊലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും പിന്നീട് ഈ അന്വേഷണവുമായി മുന്നോട്ട് പോയില്ല.

See also  മലർ മിസ്സും ജോർജും വീണ്ടും ഒന്നിക്കുന്നു

Related News

Related News

Leave a Comment