യുഎസിൽ വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം…

Written by Web Desk1

Published on:

ന്യൂയോർക്ക് (Newyork) : അമേരിക്കയിലെ ടെക്‌സാസിലുണ്ടായ അപകടത്തിൽ യുവതിയടക്കം നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാന സംസ്ഥാനമായ അർക്കൻസാസിലെ ബെന്റൻവില്ലിലേക്കുള്ള യാത്രാമദ്ധ്യേ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്.

കാർപൂളിംഗ് ആപ്പ് വഴി ഒരുമിച്ച് യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടത്. അപകടം ഉണ്ടായതിന് പിന്നാലെ ഇവർ സഞ്ചരിച്ച എസ്യുവി കാർ കത്തിയമർന്നു. മൃതദേഹങ്ങൾ മുഴുവൻ കത്തിയമർന്നിരുന്നു. ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

See also  ബീയറിന് വീര്യം അനുസരിച്ച് 30 രൂപ വരെ കൂടും…

Leave a Comment