തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ വന്‍ തീപിടിത്തം; രണ്ടു സ്ത്രീകൾ വെന്തുമരിച്ചു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെ സ്ത്രീ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണോ എന്നാണു സംശയിക്കുന്നത്. തീ പടരുന്നതു കണ്ടു സ്ത്രീകള്‍ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.

ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഓഫീസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

See also  ഇന്നത്തെ നക്ഷത്രഫലം

Related News

Related News

Leave a Comment