പിക്കപ്പ് വാൻ ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

Written by Web Desk1

Published on:

തൃശൂർ (Thrissur) : മണ്ണൂത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കാൽനട യാത്രക്കാരി അരീക്കുഴിക്കൽ സ്വദേശി ലീലാമ്മ (66) വാഹനം ഇടിച്ച് മരിച്ചു. മണ്ണൂത്തി ഡോൺ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിലാണ് മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ലീലാമ്മയെ പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ലീലാമ്മയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ബുധനാഴ്ച വിലങ്ങന്നൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഭർത്താവ്: തോമസ്. മക്കൾ: ഷൈബി, ഷൈജു. മരുമകൻ: വിൻസെന്റ്. ദേശീയപാത 544 ൽ നിലവിൽ പന്തലാംപാടത്ത് ഒഴിച്ച് മറ്റൊരു ഭാഗത്തും ബസ് സ്റ്റോപ്പുകളിൽ റോഡ് ക്രോസ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇല്ല. കാൽനട യാത്രക്കാരായ നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിട്ടും ആകാശ പാതയോ ചെറിയ അടിപാതകളോ പണിയുന്നതിന് വേണ്ടിയുള്ള യാതൊരുവിധ നടപടികളും ദേശീയപാത അധികൃതർ സ്വീകരിച്ചിട്ടില്ല.

See also  തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം പകരം വച്ച പൂജാരി അറസ്റ്റിൽ…

Related News

Related News

Leave a Comment