മദ്യലഹരിയിൽ അച്ഛൻ ഉറങ്ങിക്കിടന്ന മകനെ കുത്തി കൊലപ്പെടുത്തി…

Written by Web Desk1

Published on:

കോഴിക്കോട് (Kozhikkod) : മദ്യലഹരിയിൽ അച്ഛൻ ഉറങ്ങിക്കിടന്ന മകനെ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പൂവാറൻ തോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) കുത്തിക്കൊന്നത്.

മദ്യപാനത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ജോണിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടന്ന ക്രിസ്റ്റിയെ ജോൺ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

മദ്യപിച്ച് ജോൺ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

See also  എൽഡിഎഫിന് നിലപാടിന്റെ കരുത്ത് കേരളം പിടിക്കും : പ്രകാശ് കാരാട്ട്

Leave a Comment