Friday, April 4, 2025

മോഹന്‍ലാലിന് പ്രതികരണശേഷി പോയോ, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം: ഷമ്മി തിലകന്‍…

Must read

- Advertisement -

വിവാദങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍ താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടമായെന്ന് നടന്‍ ഷമ്മി തിലകന്‍. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം, ഇല്ലെങ്കില്‍ ഉടയ്ക്കണമെന്നും ഷമ്മി.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്നും ഷമ്മി തിലകന്‍ പറയുന്നു. രഞ്ജിത്ത് വിഷയത്തിലായിരുന്നു ഷമ്മി തിലകന്‍ ഇങ്ങനെ പ്രതികരിച്ചത്. അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെയുണ്ട്, അദ്ദേഹം അനുഭവിച്ചതും ഇവിടെയുണ്ട്. ഈ ചുഴലിക്കാറ്റ് ഇങ്ങനെ പലരെയും എടുത്തുകൊണ്ടുപോകുമെന്നും ഷമ്മി തിലകന്‍ തുറന്നടിച്ചു.

അതേ സമയം തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നിടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവച്ചു. വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചത്.

രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടന്‍ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയായിരുന്നു രഞ്ജിത്തിന്റെയും രാജി.

See also  എട്ടുവര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ചൂണ്ടു വിരലില്‍ പതിച്ച മഷി ഇനിയും മായ്ഞ്ഞില്ല, ഇത്തവണയും വോട്ട് ചെയ്യാന്‍ പറ്റില്ലേ എന്ന് 62കാരി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article