7 വയസ്സുകാരന്റെ തുടയിൽ സൂചി; ആരോഗ്യവകുപ്പ് കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാരോട് വിശദീകരണം തേടി…

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നഴ്സുമാർ, നഴ്‌സിങ്ങ് അസിറ്റന്റുമാർ എന്നിവർക്കാണ് നോട്ടീസ്. 12 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.

സംഭവദിവസം (ജൂലൈ19) അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ മുഴുവൻ ആളുകളുടെയും വിശദംശങ്ങൾ ആരോഗ്യ വകുപ്പ് തേടി. രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഡിഎംഒയുടെ നിർദേശാനുസരണമാണ് നടപടി. ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കുട്ടിക്ക് 14 തുടർച്ചയായി HIV ,TB ടെസ്റ്റുകൾ നടത്തേണ്ട ഗതികേടിലാണ് കുടുംബം.

ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറിയത്. ജൂലൈ 19ന് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

See also  23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും കലാകിരീടം ചൂടി കണ്ണൂർ

Related News

Related News

Leave a Comment