Friday, April 11, 2025

പുഞ്ചിരി തൂകി മാളവിക മോഹനന്‍; ഫോട്ടോഷൂട്ട് വൈറൽ…

Must read

- Advertisement -

ഒരിക്കലും ഫാഷൻ ഔട്ട് ആകാത്ത വസ്ത്രമാണ് സാരി. അതിനാൽ തന്നെ ഇന്നും സാരിക്ക് ആരാധകർ ഏറെയാണ്. സാരി ചുറ്റിയ പെണ്ണിന് മൊഞ്ച് കൂടുമെന്നും ചിലര്‍ പറയാറുണ്ട്.

അത്തരത്തിൽ സാരിയിൽ സുന്ദരിയായ മാളവികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡ് നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ആണ് ഇത്. തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കലാൻ.

ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പ്രശസ്ത തമിഴ് നടൻ പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്.

See also  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യന്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article