മൊബൈൽ‌ ടവറിനു സമീപം തീപിടിത്തം; സമീപ വീട്ടുകാരെ വേഗത്തിൽ ഒഴിപ്പിച്ചു, ദുരന്തം വഴിമാറി…

Written by Web Desk1

Published on:

വിഴിഞ്ഞം (Vizhinjam) : മൊബൈൽ‌ ടവറിനോടനുബന്ധിച്ചുള്ള ജനറേറ്ററിനുൾപ്പെടെ തീ പിടിച്ചു. സ്ഫോടന സാധ്യത മുൻ നിർത്തി ഫയർ ഫോഴ്സ് സമീപ വീട്ടുകാരെ വേഗത്തിൽ ഒഴിപ്പിച്ചു. ഫയർ ഫോഴ്സിന്റെ രണ്ടു യൂണിറ്റ് ഒരു മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രിച്ചതോടെയാണ് അപകട ഭീതി ഒഴിഞ്ഞത്.

മലയപ്പ കുന്നിൽ വാടകയ്ക്ക് എടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ ടവറിനോടനുബന്ധിച്ച ജനറേറ്റർ ഇലട്രിക് പാർട്സുകൾക്കാണ് വൈകിട്ട് അഞ്ചോടെ തീ പിടിച്ചത്. സമീപത്ത് സർക്കാർ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെ ധാരാളം വീടുകളും ആൾസാന്നിധ്യവും ഉള്ളത് ആശങ്ക ഉയർത്തി. ഇതോടെയാണ് വീട്ടുകാരുൾപ്പെടെയുള്ളവരെ പ്രദേശത്തു നിന്നു ഒഴിപ്പിച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

ഷോർട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് നിഗമനമെന്നു ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. വിഴിഞ്ഞം സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫിസർ സജീവ്കുമാർ,സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ അലി അക്ബർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജി. രാജീവ്, എസ്.ഒ.ബിനുകുമാർ,കെ.എസ്. ഹരികൃഷ്ണൻ,എസ്.ആർ.സാജൻ രാജ്, ജെ.സന്തോഷ് കുമാർ, എസ്.സുരേഷ്, ആർ.ജിനേഷ്, ഹോം ഗാർഡ് സെൽവകുമാർ, ജെ.സ്റ്റീഫൻ, സജികുമാർ, സുനിൽ ദത്ത് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാ ദൗത്യം നടത്തിയത്.

See also  കാപ്പ കേസ് പ്രതിക്ക് വെട്ടേറ്റു…

Related News

Related News

Leave a Comment