അനുമതി ഇല്ലാതെ സെക്രട്ടേറിയറ്റിൽ വ്ലോഗ്റുടെ വീഡിയോ ഷൂട്ട്‌, വിവാദം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : അനുമതി ഇല്ലാതെ സെക്രട്ടേറിയറ്റിൽ വനിതാ വ്ലോഗർ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കുപോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരണം നടന്നത്.

സെക്രട്ടറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ അനൗദ്യോഗിക യാത്രഅയപ്പ് ചടങ്ങിന്റെ ചിത്രീകരണമാണ് നടന്നത്. വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ കഴിഞ്ഞ ഒരുവർഷമായി ഇത്തരത്തിൽ ആർക്കും അനുമതി നൽകിയിട്ടുമില്ല.

സെക്രട്ടേറിയറ്റിലെ ഇടതുസംഘടനാ ചേരിപ്പോരാണ് പുതിയ സംഭവത്തിനു പിന്നിൽ എന്നാണ് ആക്ഷേപം. സുരക്ഷ കണക്കിലെടുത്ത് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ ഒരുതരത്തിലുമുള്ള വീഡിയോ ചിത്രീകരണവും സെക്രട്ടേറിയറ്റിന് അകത്തും പുറത്തും അനുമതി നൽകാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം.

See also  ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25ന്

Related News

Related News

Leave a Comment