Tuesday, May 20, 2025

തൃശ്ശൂരിലെ അനഘയുടെ ആത്മഹത്യാകേസിൽ പ്രതിയായ ഭർത്താവിന്റെ വീടിനു നേരെ ആക്രമണം

Must read

- Advertisement -

ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്‌തെന്ന കേസിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് ആക്രമികള്‍ അകത്ത് കടന്നത്.

പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) ഒരാഴ്ചമുമ്പാണ് മരിച്ചത്. ഒന്നരമാസംമുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ അനഘയെ രജിസ്റ്റര്‍ വിവാഹം ചെയ്ത പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു തിലകന്‍ എന്നിവരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

ഇതിനിടെയാണ് ഇവരുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അനഘയുടെ സഹോദരന്‍ അഖില്‍ ഉള്‍പ്പെടെ നാലാളുടെ പേരില്‍ കേസെടുത്തതായി പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ് കുമാര്‍ പറഞ്ഞു.

See also  ഉണ്ണിരാജ പുരസ്കാരം സി എൻ ജയദേവന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article