ഗുസ്‌തി ഗോദയിൽ ഇന്ത്യയ്ക്ക് കണ്ണുനീർ , മുന്നിട്ടു നിൽക്കുമ്പോൾ പരിക്കേറ്റ നിഷ ദഹിയയ്ക്കു തോൽവി

Written by Taniniram

Published on:

ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 68 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിഷ ദഹിയക്ക് ക്വാര്‍ട്ടറില്‍ തോല്‍വി. പരിക്കാണ് നിഷയ്ക്കു മുന്നില്‍ വില്ലന്‍ വേഷത്തിലവതരിച്ചത്. താരം രണ്ടാം ഘട്ടത്തില്‍ 8-1ന്റെ ലീഡില്‍ നില്‍ക്കെയാണ് പരിക്ക് വില്ലനായത്. പിന്നീട് പ്രകടനം പിന്നിലായി. ഉത്തര കൊറിയന്‍ താരം സോള്‍ ഗും പാകാണ് നിഷയെ വീഴ്ത്തിയത്.

മൂന്നുവട്ടം മെഡിക്കല്‍ ടൈം ഔട്ട് എടുത്ത നിഷ പിന്നീട് താളം നഷ്ടപ്പെടുകയും തോല്‍ക്കുകയുമായിരുന്നു.ഉത്തരകൊറിയന്‍ താരം ഫൈനലിലെത്തിയാല്‍ നിഷയ്ക്ക് വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടാന്‍ സാധിക്കും.മുന്‍ യൂറോപ്യന്‍ ചാംപ്യനായ തത്യാന റിസ്‌കോയെ 6-4ന് തോല്‍പിച്ചാണ് നിഷ ക്വാര്‍ട്ടറില്‍ കടന്നത്. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഒളിംപിക് ക്വാളിഫയറില്‍ ഉത്തരകൊറിയന്‍ താരത്തെ നിഷ 8-3ന് തോല്‍പിച്ചിരുന്നു.

See also  ഇന്ത്യക്കായി ഒരു ഒളിംപിക്സിൽ രണ്ടു മെഡൽ നേടുന്ന താരമായി മനു ഭാകർ; ഷൂട്ടിങ്ങിൽ മനു ഭാകർ സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

Leave a Comment