മുണ്ടക്കയിലും ചൂരൽമലയിലും ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചു : മുഖ്യമന്ത്രി

Written by Taniniram

Published on:

ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു.

ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. കൗണ്‍സലിങ് നടത്താന്‍ വിവിധ ഏജന്‍സികളെ ഉപയോഗിക്കും. പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരും സഹകരിക്കണം. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

See also  അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകി,​ സർക്കാർ ഉത്തരവ് പുറത്തിറങ്ങി

Related News

Related News

Leave a Comment