ഡൽഹി ഐ എ എസ് കോച്ചിങ് സെന്റർ വെള്ളക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിയും

Written by Taniniram

Published on:

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങിമരിച്ചവരില്‍ ഒരാള്‍ മലയാളിയെന്ന് സ്ഥിരീകരണം. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍.

ഡല്‍ഹി ഓള്‍ഡ് രാജീന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. കനത്ത മഴയില്‍ സ്ഥാപനത്തിന്റെ മുന്നിലെ റോഡില്‍ മുഴുവന്‍ വെള്ളം നിറഞ്ഞിരുന്നു.

കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

See also  കേരളത്തിൽ നിന്നും അയോധ്യയിലേക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടു

Related News

Related News

Leave a Comment