നേപ്പാളിൽ വിമാനം തകര്‍ന്ന് 18 മരണം, 19 പേരുമായി പോയ ചെറുവിമാനമാണ് കത്തിയമർന്നത് …

Written by Web Desk1

Updated on:

കാഠ്‌‌മണ്ഡു (Kadmandu): നേപ്പാളിൽ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്.

ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ 18 പേർ മരിച്ചു . 18 പേരുടെയും മൃതദേഹം കണ്ടെത്തിയത്. വിമാനം പൂർണമായി കത്തിയമർന്നു.

പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെട്ടതായിരുന്നു. ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്.

റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങി.

See also  മോഷ്ടിച്ച ഒരു ലക്ഷം രൂപയുടെ ഐ ഫോണ്‍ വിറ്റു പാവ് ഭാജി കഴിച്ചു

Leave a Comment