ഏഷ്യനെറ്റിലെ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം സീരിയൽ സെറ്റിൽ നടിമാർ തമ്മിൽ തർക്കം, ചിത്രീകരണം മുടങ്ങി

Written by Taniniram

Published on:

തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയല്‍ നടിമാര്‍ തമ്മില്‍ പരസ്യമായി വഴക്കിട്ടു. സീരിയല്‍ ഷൂട്ടിംഗ് നടക്കുന്ന തിരുവനന്തപുരത്തെ വെള്ളയാണിയിലെ വീട്ടില്‍ വച്ച് പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കമാണ് വന്‍ അടിയില്‍ കലാശിച്ചത്. ഇതോടെ സീരിയലിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് ജയകുമാര്‍.

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ചിത്രം’ സിനിമയിലെ നായികയാണ് രഞ്ജിനി. സജിത ബേട്ടി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ്. സീരിയല്‍ ചിത്രീകരണം മുടങ്ങിയതോടെ പ്രശ്നം ഒത്തു തീര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Related News

Related News

Leave a Comment