തൃശൂരിൽ വൻസ്വർണ്ണക്കൊളള !തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40 ലക്ഷത്തിന്റെ സ്വർണം കവർന്നു

Written by Taniniram

Updated on:

തൃശൂര്‍: സ്വര്‍ണത്തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്.

ഇരുവരേയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയ പ്രതികള്‍, ആഭരണങ്ങള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചു. 6ഇരുവരും എതിര്‍ത്തതോടെ സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 630 ഗ്രാം സ്വര്‍ണമാണ് പ്രതികള്‍ തട്ടിയെടുത്ത് രക്ഷപെട്ടത്.

സംഭവത്തില്‍ യുവാക്കളുടെ പരാതിയില്‍ അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.

See also  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി നേടാം.. ഇപ്പോള്‍ അപേക്ഷിക്കാംഅപേക്ഷിക്കേണ്ട വിധം

Leave a Comment