വിവാദമായേക്കാവുന്ന 62 പേജുകൾ ഒഴിവാക്കി; ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പുറത്ത് വിടും

Written by Taniniram

Published on:

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നു സര്‍ക്കാര്‍ പുറത്തുവിടും. വിവരാവകാശ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. എന്നാല്‍ മൊഴികളടക്കമുള്ള, സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുളള 62 പേജ് ഒഴിവാക്കിയാണ് പുറത്തു വിടുന്നത്.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോര്‍ട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാന്‍ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ്. ഇവര്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും , അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോര്‍ട്ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു. ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടക്കാത്തതിനാലാണ് കമ്മീഷന്‍ ഇത്തരത്തിലുളള ഒരു നിര്‍ദ്ദേശം നല്‍കിയതെന്നാണ് നിഗമനം.

Related News

Related News

Leave a Comment