കേരളത്തിന് ഒന്നുമില്ല! പേര് പോലും പരാമർശിക്കാതെ നിർമ്മലാ സീതാരാമൻ, മലയാളിക്ക് നിരാശയായി കേന്ദ്ര ബഡ്ജ്റ്റ്

Written by Taniniram

Updated on:

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് നിരാശ. കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞെങ്കിലും അര്‍ഹിച്ച പരിഗണന നല്‍കിയില്ല. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളവും തൃശൂരും പലതും പ്രതീക്ഷിച്ചു. എന്നാല്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ കേരളമോ തൃശൂരോ ഒരിക്കല്‍ പോലും പരമാര്‍ശിക്കപ്പെട്ടില്ല.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ ന്യായീകരിക്കാന്‍ സുരേഷ ്‌ഗോപിയടക്കം കേരളത്തില്‍ ബിജെപി നേതാക്കള്‍ പാടുപെടും. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കുറച്ചു കാലമായി എയിംസ് പ്രഖ്യാപനം ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാറില്ല. അതുകൊണ്ട് ബജറ്റില്‍ ഇല്ലെങ്കിലും അത് കേരളത്തിന് സമീപ ഭാവിയില്‍ കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റ് വികസന പദ്ധതികളില്‍ പോലും കേരളമെന്ന പേര് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞില്ലെന്നതാണ് ഞെട്ടലാകുന്നത്.

അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റില്‍ അവഗണിച്ചു. അതിവേഗ ട്രെയിന്‍ ഉള്‍പ്പെടെ പദ്ധതികളും കേരളത്തിനില്ല. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് വമ്പന്‍ പദ്ധിതികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് പാടെ അവഗണിക്കുകയായിരുന്നു. ബജറ്റ് പ്രസംഗത്തില്‍ ഒരു തവണപോലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളും തള്ളി.

See also  10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

Related News

Related News

Leave a Comment