തളിപ്പറമ്പ് (Thaliparamba) : പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി നടുവില്‍ വേങ്കുന്നിലെ അലോഷ്യസ് എന്ന ജോസിന് (64) മരണം വരെ തടവും (ഇരട്ട ജീവപര്യന്തം തടവ്) 3.75 ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകള്‍ പ്രകാരം 60 വര്‍ഷം തടവ് വേറെയും അനുഭവിക്കണം.
പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസം തടവ് കൂടിയുണ്ടാകും. തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷാണ് ശിക്ഷിച്ചത്. കുടിയാന്‍മല പോലീസാണ് അന്വേഷണം നടത്തിയത്.2020 നവംബര്‍ 28-ന് ഇന്‍സ്‌പെക്ടര്‍ ജെ.പ്രദീപാണ് അലോഷ്യസിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ടി.ഗോവിന്ദനായിരുന്നു കേസന്വേഷണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.