എകെജി സെന്റര്‍ സ്‌ഫോടനക്കേസില്‍ കെ സുധാകരനും വി ഡി സതീശനും കോടതിയുടെ സമന്‍സ്. പരാതിക്കാരന് പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്റര്‍ ആക്രമണം നടക്കുന്നത്. എകെജി സെന്ററിനു നേര്‍ക്കു രാത്രിയില്‍ സ്‌ഫോടകവസ്തു എറിയുകയായിരുന്നു. രാത്രി 11.25നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണു സ്‌ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തി.
ബൈക്ക് നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്നു സ്‌ഫോടകവസ്തു എറിയുന്ന ദൃശ്യമാണു ലഭിച്ചത്. സ്‌ഫോടകവസ്തു എറിഞ്ഞതിനുശേഷം ഇവര്‍ വേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്തു. എകെജി സെന്ററിന്റെ മുഖ്യഗേറ്റില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാമീപ്യമുണ്ടായിരുന്നില്ല.
എകെജി സെന്റര്‍; സ്‌ഫോടനം, കെ സുധാകരനും വി ഡി സതീശനും സമന്സ്; പരാതിക്കാരന്; പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്.
Written by Taniniram
Updated on: