Thursday, April 10, 2025

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു… 7 മരണം

Must read

- Advertisement -

മുംബയ് (Mumbai) : ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ ജൽനയിലാണ് കാർ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവത്തിൽ ചനേഗാവ് സ്വദേശികളായ നാരായൺ നിഹാൽ(45), പ്രഹ്ലാദ് ബി​റ്റ്‌ലെ (65), പ്രഹ്ലാദ് മഹാജൻ (65), നന്ദ തായ്‌ഡെ (35), ചന്ദ്രഭഗ് ഘുഗെ തുടങ്ങിയവരാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുളള സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പന്ധർപൂരിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നുവന്ന ബൈക്കിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ 12 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്രെയിനെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്‌.

See also  നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യ അല്ല; തറയിൽ തലയിടിച്ച് വീണെന്ന് സംശയം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article