ഉരുളക്കിഴങ്ങ് ചിപ്സ് കഴിച്ച 14 വിദ്യാർഥികൾ ആശുപതിയിൽ; വില്ലൻ….

Written by Web Desk1

Published on:

ജപ്പാൻ (Jappan) : എരിവ് കൂടിയ ‘ സൂപ്പര്‍ സ്പൈസി’ പൊട്ടറ്റോ ചിപ്സ് കഴിച്ച 14 ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ. ജപ്പാനിലെ ടോക്കിയോയില്‍ ആണ് സംഭവം. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്ന ‘ഭൂട്ട് ജോലോക്കിയ’ അഥവാ ‘ഗോസ്‌റ്റ് പെപ്പർ’ എന്നറിയപ്പെടുന്ന മുളക് ഉപയോഗിച്ച് തയ്യാറാക്കിയ ആർ18 കറി ചിപ്സ് കഴിച്ച വിദ്യാർത്ഥികൾക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈ മുളക് കൂടുതലായും കൃഷി ചെയ്യുന്നത്. ചിപ്സ് കഴിച്ച വിദ്യാർഥികൾക്ക് എരിവ് സഹിക്കാനാവാതെ വരികയും അവശത അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ചിലർ ഛർദ്ദിച്ചു. മറ്റ് ചിലർക്ക് വായയ്‌ക്ക് ചുറ്റും നീറ്റൽ അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂൾ അധികൃതർ പൊലീസിനെയും എമർജൻസി സർവീസിനെയും വിവരമറിയിക്കുകയും കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ക്ലാസ്സിലെ ഒരു കുട്ടിയാണ് ചിപ്സ് കൂട്ടുകാർക്ക് വിതരണം ചെയ്തത്. 30ഓളം കുട്ടികൾ ചിപ്‌സ് കഴിച്ചിരുന്നു. അതേസമയം, ഈ ചിപ്സ് 18 വയസ്സിൽ താഴെ ഉള്ളവർ കഴിക്കരുതെന്ന നിർദ്ദേശം ചിപ്സ് നിർമ്മാതാക്കളായ ഇസോയാമ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അധികം എരിവ് സഹിക്കാൻ കഴിയാത്തവരും, ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവരും ഈ ചിപ്സ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് കമ്പനി പറയുന്നു. കൂടാതെ എരിവ് ഇഷ്ടമുള്ളവര്‍ പോലെും ഇത് കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കമ്പനി പറഞ്ഞിട്ടുണ്ട്. എന്നാൽ കുട്ടികളെ ആശുപത്രിയിലാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് കമ്പനി രംഗത്ത് എത്തിയിരുന്നു.

See also  എഡിഎം നവീന്റെ മരണത്തിൽ മുഖ്യപങ്ക് കളക്ടർക്ക്; സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ…

Leave a Comment