Thursday, May 22, 2025

അർജുൻ പാണ്ഡ്യൻ പുതിയ തൃശൂർ കളക്ടർ

Must read

- Advertisement -

ലേബര്‍ കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു. വി.ആര്‍. കൃഷ്ണ തേജ ആന്ധ്രയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് നിയമനം. ഇടുക്കി ഹൈറേഞ്ചിലെ ലയത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസായ അര്‍ജുന്‍ പാണ്ഡ്യന്‍ കാവക്കുളത്തെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള പീരുമേട്ടിലെ സ്‌കൂളിലാണ് ബാല്യകാലപഠനം പൂര്‍ത്തിയാക്കിയത്.

കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കഡറി സ്‌കൂളില്‍ പ്ലസ് ടു പഠനശേഷം കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് ബി ടെക് പൂര്‍ത്തിയാക്കി. പിന്നീട് ടി.സി.എസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഐ.എ.എസിന് ശ്രമിച്ചത്. 2016ലാണ് ഐ.എ.എസ് നേട്ടം. 2019ല്‍ ഒറ്റപ്പാലം സബ് കളക്ടറായി ചുമതലയേറ്റു. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ സ്പെഷ്യല്‍ ഓഫീസര്‍ പദവിയും മാനന്തവാടി സബ് കളക്ടര്‍, ഇടുക്കി ജില്ലാ വികസന കമ്മിഷണര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഏലം കര്‍ഷകനായ സി. പാണ്ഡ്യന്റെയും അംഗന്‍വാടി അദ്ധ്യാപിക ഉഷയുടെയും മകനാണ്. ഡോ. പി.ആര്‍. അനുവാണ് ഭാര്യ.

See also  കുവൈറ്റിൽ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article