ആമയിഴഞ്ചാൻ തോടിൽ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം

Written by Taniniram

Updated on:

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജോയിയുള്‍പ്പെടെ നാല്‌പേര്‍ ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയില്‍ വെളളം കുത്തിയൊലിച്ചെത്തിയതോടെ ജോയി ഒഴുക്കില്‍പ്പെടുകയായിരുന്നു. പിന്നീട് കണ്ടത് തലസ്ഥാനം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രക്ഷാദൗത്യമായിരുന്നു. സ്‌കൂബാ ഡൈവ് ടീമും, റോബോട്ടിക് വിദ്യയും, കേരള ഫയര്‍ഫോഴ്‌സും ദുരന്ത നിവാര സേനയും തെരച്ചിലിനായി കൈകോര്‍ത്തു. എന്നാല്‍ അപകടമുണ്ടായതിന്റെ മൂന്നാം നാള്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

See also  തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍ ദുഷ്‌ക്കരം

Related News

Related News

Leave a Comment