എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഹിരണ്യൻ അന്തരിച്ചു

Written by Taniniram

Published on:

തൃശ്ശൂർ : എഴുത്തുകാരനും അധ്യാപകനും ആയിരുന്ന കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു.തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീതാ ഹിരണ്യൻ ഭാര്യയാണ്.

കോളേജ് വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതി കൊണ്ടാണ് സാഹിത്യ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. കവിയും സാഹിത്യ വിമർശകനും സാഹിത്യ ചരിത്ര പണ്ഡിതനുമായിരുന്നു. മികച്ച വായനക്കാരനും പ്രഭാഷകനുമായിരുന്നു.

മക്കൾ: ഉമ, ആനന്ദ്. 11 വരെ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം മൂന്നിന് അമ്മാടത്തെ വീട്ടുവളപ്പിൽ

See also  ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: കൊട്ടിക്കലാശം നാളെ

Related News

Related News

Leave a Comment