തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റ് വീണ്ടും വില്ലനായി; ഇത്തവണ കുടുങ്ങിയത് വനിതാ ഡോക്ടറും രോഗിയും

Written by Taniniram

Published on:

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരന്‍ രവീന്ദ്രന്‍ മരണത്തെ മുഖാമുഖം കണ്ടശേഷം രക്ഷപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും രോഗിയുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.

രോഗി സ്ട്രെച്ചറിലായിരുന്നു. അത്യാഹിത വിഭാഗത്തില്‍നിന്നും സിടി സ്‌കാനിലേയ്ക്ക് പോകുന്ന ലിഫ്റ്റില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് മെഡിക്കല്‍ കോളേജ് പൊലീസ് അടക്കം സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.
ലിഫ്റ്റ് ഉള്ളില്‍ നിന്ന് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പത്തുമിനിട്ടോളം രണ്ടുപേരും ലിഫ്റ്റില്‍ അകപ്പെട്ടു. ഡോക്ടര്‍ എമര്‍ജന്‍സി അലാറം മുഴക്കുകയും ഫോണില്‍ അറിയിക്കുകയും ചെയ്തതനുസരിച്ചാണ് ജീവനക്കാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി ഇരുവരെയും രക്ഷിച്ചത്.

See also  തിരുവനന്തപുരം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി ഫാര്‍മസിയില്‍ ജീവനക്കാരില്ല: രോഗികൾ വലയുന്നു

Related News

Related News

Leave a Comment