Saturday, April 12, 2025

ഇന്ന് കർക്കിടകം ഒന്ന് , രാമായണത്തിന്റെ പുണ്യം നിറയുന്ന മാസം

Must read

- Advertisement -

ഇന്ന് കര്‍ക്കിടകം ഒന്ന്. ഭക്തിയുടെയും, തീര്‍ത്ഥാടനത്തിന്റെയും പുണ്യമാസം. പാരമ്പര്യത്തനിമയുടെ ആചാരങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് ഓരോ കര്‍ക്കിടകവും. ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം. വീടുകളില്‍ രാമരാമ വിളികളുടെ ധന്യമാസം. അതോടൊപ്പം കനത്തമഴയില്‍ ഭൂമി തണുക്കുന്ന ദിനങ്ങളും. കര്‍ക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയമാണ് കര്‍ക്കിടക സംക്രാന്തി.

കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കു സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരു മാസം കര്‍ക്കിടകത്തിന്റെ പുണ്യകാലമാവുന്നു. ഉത്തരായന ഋതുവില്‍ നിന്നും ദക്ഷിണായനത്തിലേക്കു (വടക്കു നിന്നും തെക്കോട്ട്) സൂര്യന്‍ സഞ്ചരിക്കുന്ന ഈ കാലത്ത് ശാരീരികമായ പ്രത്യേകതകള്‍, അസ്വസ്ഥതകള്‍ എന്നിവ മനുഷ്യരില്‍ ഉണ്ടാകാമെന്ന് ആയ്യുര്‍വ്വേദം പറയുന്നു.

വീടുകളില്‍ ‘രാമ രാമ’ ധ്വനി മുഴങ്ങുന്ന ധന്യമാസമാണ് കര്‍ക്കടകം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ!
ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ!
രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ!
രാമ! രാമ! രാവണാന്തക! രാമ!

See also  ഗണപതി ഭഗവാന് കറുകമാലയും മുക്കുറ്റിമാലയും ചാർത്തിയാലുള്ള ഫലങ്ങൾ എന്തൊക്കെയാണ്??
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article