ക്രിമിനൽ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഉത്തരം തെറ്റിച്ചു; വനിതാ എസ് ഐക്ക് ഇമ്പോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

Written by Taniniram

Published on:

പത്തനംതിട്ടയില്‍ വനിതാ എസ്‌ഐക്ക് ജില്ലാ പോലീസ് വക ഇമ്പോസിഷന്‍. പത്തനംതിട്ട എസ്പിയാണ് വനിതാ എസ്‌ഐക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവം പോലീസ് ഗ്രൂപ്പുകളില്‍ വന്നതോടെയാണ് പുറത്തറിഞ്ഞത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോര്‍ട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നല്‍കിയില്ല. പുതിയ ക്രിമിനല്‍ നിയമവ്യവസ്ഥയായ ബിഎന്‍എസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടര്‍ന്നാണ് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. എസ് ഐ ഉടന്‍ ഇമ്പോസിഷന്‍ എഴുതി അയക്കുകയും ചെയ്തു.

See also  പോലീസ് കള്ളനായി; സ്ത്രീയുടെ 6 പവന്‍റെ മാല പൊട്ടിച്ചു , വളഞ്ഞിട്ട് പിടികൂടി യാത്രക്കാർ

Related News

Related News

Leave a Comment