Thursday, April 3, 2025

1500 പവൻ കവർന്ന ‘റോഡ് മാൻ ‘ പിടിയിൽ…

Must read

- Advertisement -

കോയമ്പത്തൂർ (Coimbathoor) : കോയമ്പത്തൂരിൽ കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര ചെയ്യുന്നതായിരുന്നു പതിവെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

See also  ഇ പി ജയരാജന് പിന്തുണയുമായി ബിജെപി, ഒന്നുകൊണ്ടും ഭയക്കേണ്ടെന്നും ,പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ.സുരേന്ദ്രൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article