Tuesday, April 1, 2025

അമ്മയുടെ പങ്കാളി ഏഴുവയസുകാരനെ ചുമരിലെറിഞ്ഞു കൊന്നു

Must read

- Advertisement -

ഗുരുഗ്രാം (Gurugram) : ഹരിയാനയിലെ ഗുരുഗ്രാമിൽ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിൽ ഏഴുവയസുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ രാജേന്ദ്ര പാർക്ക് ഏരിയയിൽ കുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനു എന്ന കുട്ടിയാണ് മരിച്ചത്.

മരിച്ച കുട്ടിയുടെ സഹോദരനും മർദനമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പ്രീത് (8) ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് പ്രീതി എന്ന സ്ത്രീയുടെ ലിവിങ് ടുഗെതർ പങ്കാളിയായ വിനീത് ചൗധരി രണ്ട് ആൺകുട്ടികളെയും മർദിക്കുന്നത്. കുട്ടികളുടെ പിതാവ് മരിച്ച ശേഷം വിനീതിന്റെ കൂടെയായിരുന്നു ഇവരുടെ താമസമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ വിനീത് കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു. മനുവിനെ എടുത്തുപൊക്കി ചുമരിലെറിഞ്ഞാണ് കൊന്നത്. സഹോദരനായ പ്രീതിനെയും ഇയാൾ ചുമരിലെറിഞ്ഞു. വിവരമറിഞ്ഞെത്തിയ അമ്മ തന്നെയാണ് അയൽവാസികളെ വിവരമറിയിച്ചത്. അയൽവാസികൾ രണ്ടുകുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴുവയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല.

See also  സെക്രട്ടറിയേറ്റിൽ മാർച്ചും ധർണയും..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article