പാമ്പിനെ തിന്നു വൈറലായി കൊള്ളക്കാരൻ…

Written by Web Desk1

Published on:

ഫത്തേപൂർ (Fathepur): മുൻ കൊള്ളക്കാരൻ ജീവനുള്ള പാമ്പിനെ തിന്ന് വൈറലായി. പൂർവാശ്രമത്തിൽ കൊള്ളക്കാരനായും കുറ്റവാളിയായും ജീവിച്ച വ്യക്തിയായിരുന്നു ഗംഗാ പ്രസാദ് കേവാത്ത്. ജീവനുള്ള പാമ്പുകളെ നദിയിൽ നിന്ന് പിടിച്ച് തിന്നുന്ന അദ്ദേഹത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഉത്തർപ്രദേശിലെ ബന്ദയിലെ കമാസിൻ ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം നിലവിൽ ഫത്തേപൂരിലെ അഹമ്മദ്ഗഞ്ച് തിഹാർ ഗ്രാമത്തിലാണ് താമസിക്കുന്നത്.

പുഴയിൽ നിന്ന് ജീവനുള്ള വിഷപ്പാമ്പിനെ പുറത്തെടുത്ത് തിന്നുന്നതാണ് വീഡിയോയിൽ. കുറച്ചുകാലമായി ഗംഗാ പ്രസാദ് കേവാത്ത് എന്ന കൊള്ളക്കാരൻ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഗംഗാ പ്രസാദ് കേവാത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേവാത്ത് നേരത്തേ കൊള്ളക്കാരനായ ശങ്കറിന്റെ സംഘത്തിലായിരുന്നു. എന്നാൽ മരണശേഷം അയാൾ സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങി.

See also  എംപിമാർ വീട്ടിലിരിക്കണം, പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടും എംപിമാരായ എഎ റഹീമിന്റെയും ശിവദാസന്റെയും ഫോണിൽ ഭീഷണി സന്ദേശം

Related News

Related News

Leave a Comment