പിതാവ് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി…

Written by Web Desk1

Published on:

ഇസ്ലാമാബാദ് (Islamabad) : പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബാണ് 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു.

ചാക്കിൽ പൊതിഞ്ഞ ശേഷമാണ് കുട്ടിയെ കുഴിച്ചു മൂടിയത്. തയ്യബിനെ റിമാൻഡ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു. അതേസമയം, ലാഹോറിലെ മറ്റൊരു സംഭവത്തിൽ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെൺകുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥൻ ഹസാമിനെ അറസ്റ്റ് ചെയ്തു, ഭാര്യ ഒളിവിലാണ്. വീട്ടിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവർ പെൺകുട്ടിയെ മർദിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടിയുടെ കൈയ്ക്കും മൂക്കിനും ഉൾപ്പെടെ സാരമായ പരുക്കുണ്ട്.

See also  കുഞ്ഞു കുളിമുറിയിലെ തൊട്ടിയിൽ ….

Related News

Related News

Leave a Comment