മലപ്പുറം : എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വില്‍പന നടത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മരുത കെട്ടുങ്ങല്‍ തണ്ടുപാറ മുഹമ്മദ് റാഷി, മരുത ചക്കപ്പാടം ചക്കിയത്ത് ജിഷ്ണു, വഴിക്കടവ് കുമ്പങ്ങാടന്‍ ജംഷീര്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് നടുവട്ടം പൈക്കാറ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഊട്ടി പുതുമന്ത് ഗ്ലന്‍മോര്‍ഗാനിലെ വിജികുട്ടന്റെ കറവയുള്ള എരുമയാണ് ഇവര്‍ മാംസമാക്കി കാട്ടുപോത്തിന്റെ ഇറച്ചിയെന്നപേരില്‍ വിലപ്‌ന നടത്തിയത്. വന്‍ വിലക്കായിരുന്നു ഇവരുടെ വില്പന. എന്നാല്‍ വിജികുട്ടന്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതും.
എരുമയെ പ്രതികള്‍ ആട്ടിക്കൊണ്ടുപോവുന്നത് കണ്ടുവെന്ന് സമീപവാസികളും അറിയിച്ചു. അതിര്‍ത്തികളിലെയും മറ്റും സിസിടിവും മറ്റും പരിശോധന നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.