മുഖം വെട്ടിത്തിളങ്ങാന്‍ ഇനി മുള്‍ട്ടാണിമിട്ടി മാത്രം മതി…

Written by Web Desk1

Published on:

വളരെ കുറഞ്ഞ ചെലവിലും മികച്ചരീതിയിലും ചര്‍മം സംരക്ഷിക്കാന്‍ ഇനി ക്രീമുകളുടെ പിറകേ പോവണ്ട. മുള്‍ട്ടാണി മിട്ടിയുടെ ഫലമറിഞ്ഞാല്‍ ഇനി ഞെട്ടും. ഫുള്ളേഴ്‌സ് എര്‍ത്ത് എന്നറിയപ്പെടുന്ന മുള്‍ട്ടാണിമിട്ടി പുരാതനകാലം മുതല്‍ക്കേ ചര്‍മസൗന്ദര്യത്തിന് ഉപയോഗിച്ചുവരുന്നതാണ്. ഇത് എല്ലാതരം ചര്‍മത്തിനും നല്ലതാണ്.

ചര്‍മത്തെ തിളക്കമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും ചര്‍മം ആഴത്തില്‍ വൃത്തിയാക്കാനും എണ്ണമയം നീക്കാനും കറുത്തപാടുകള്‍ കുറയ്ക്കാനുമൊക്കെ മുള്‍ട്ടാണിമിട്ടി മതി.

ചര്‍മത്തെ ടൈറ്റാക്കുന്നു
മുള്‍ട്ടാണി മിട്ടി പതിവായി ഉപയോഗിക്കുന്നത് ചര്‍മം തൂങ്ങുന്നത് തടയാനും ചര്‍മത്തിനു നിറം നല്‍കുകയും ചെയ്യുന്നു.

ജലാംശം നിലനിര്‍ത്തുന്നു
മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം പാല്‍ അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ച് മുഖത്ത് പുരട്ടുമ്പോള്‍ ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുകയും മൃദുലമാവുകയും ചെയ്യുന്നു.

എണ്ണമയം കുറയ്ക്കും
മുഖത്തെ അമിതമായ എണ്ണമയം കുറയ്ക്കുന്നതിന് ഒരു സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയില്‍ കുറച്ച് റോസ് വാട്ടര്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തു തേയ്ക്കുന്നത് എണ്ണ മയം കുറയ്ക്കാന്‍ നല്ലതാണ്.

പിഗ്മെന്റേഷന്‍
ചര്‍മത്തില്‍ വെയിലേല്‍ക്കുകയോ ചൂടാവുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഹൈപര്‍ പിഗ്മെന്റേഷന്‍ ടാനിങ് എന്നിവ കുറയ്ക്കാന്‍ മുള്‍ട്ടാണിമിട്ടി സഹായിക്കുന്നു.

ഒരു സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയില്‍ കുറച്ച് തണുത്തപാല്‍ ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലുമിടുക. ഉണങ്ങിക്കഴിയുമ്പോ കഴുകിക്കളയുക.

തക്കാളിനീരും ചന്ദനപ്പൊടിയും മുള്‍ട്ടാണി മിട്ടിയില്‍ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. ഉണങ്ങിക്കഴിയുമ്പോ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

തിളങ്ങുന്ന ചര്‍മത്തിന് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മുഖത്ത് തേയ്ക്കുന്നത് വളരെ നല്ലതാണ്.

Leave a Comment