ജിയോ ഉപഭോക്താക്കള്‍ക്ക് ചിലവേറും. പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകളുടെ റേറ്റ് കുത്തനെ കൂട്ടി റിലയന്‍സ് ജിയോ. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ, തുടക്കത്തില്‍ ആകര്‍ഷകമായ വന്‍ ഓഫറുകള്‍ നല്‍കിയതിനാല്‍ നിരവധി പേര്‍ ജിയോയിലേക്ക് മാറിയിരിന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും.
ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അതേ കാലയളവില്‍ പ്രതിദിനം 1 ജിബി പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവ് 209 രൂപയില്‍ നിന്ന് 249 രൂപയായി വര്‍ധിക്കും. പ്രതിദിനം 1.5 ജിബി പ്ലാനിന്റെ വില 239 രൂപയില്‍ നിന്ന് 299 രൂപയായി ഉയരും. 2 ജിബി പ്രതിദിന പ്ലാനിന് ഇപ്പോള്‍ 299 രൂപയില്‍ നിന്ന് 349 രൂപയാകും.
ഉയര്‍ന്ന ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക്, അതായത്, പ്രതിദിനം 2.5 ജിബി പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 349 രൂപയില്‍ നിന്ന് 399 രൂപയായും 3 ജിബി പ്രതിദിന പ്ലാന്‍ 399 രൂപയില്‍ നിന്ന് 449 രൂപയായും ഉയരും. ഈ മാറ്റങ്ങള്‍ ഡാറ്റ ഉപയോക്താക്കളുടെ പ്രതിമാസ ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കും.
ദൈര്‍ഘ്യമേറിയ പ്ലാനുകളും വില വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. രണ്ട് മാസത്തെക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് ഇപ്പോള്‍ പുതുക്കിയ വില 579 രൂപയാണ്. പ്രതിദിനം 2 ജിബി പ്ലാന്‍ 533 രൂപയില്‍ നിന്ന് 629 രൂപയായി ഉയര്‍ത്തും. കൂടാതെ, മൂന്ന് മാസത്തെ 6 ജിബി ഡാറ്റ പ്ലാനിന് 395 രൂപയില്‍ നിന്ന്. 479 രൂപയാകും.