ലോണ്‍ അടവ് മുടങ്ങി ; 29കാരി വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍

Written by Taniniram

Published on:

കൊച്ചി: ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയെ (29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതി ഒരു സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ലോണെത്തിരുന്നതായാണ് വിവരം. എന്നാല്‍ കൃത്യമായി ലോണ്‍ അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വായ്പയുടെ ഗഡുക്കള്‍ അടയ്‌ക്കേണ്ട അവസാന ദിവസമായിരുന്നു. കുടിശികയും ഉണ്ടായിരുന്നു.

സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ ലോണ്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം ചാന്ദിനിയെ ബന്ധപ്പെട്ടിരുന്നു. ചിലര്‍ ബുധനാഴ്ച ചാന്ദിനിയുടെ വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

See also  തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ രക്ഷിക്കാൻ അഗ്നിശമനാസേന...

Related News

Related News

Leave a Comment